ഇടുക്കി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 9.55 ലക്ഷം വോട്ടർമാർ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 440147 പുരുഷന്മാരും 465410 സ്ത്രീകളും 10 ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള വോട്ടർമാരുണ്ട്. 102393 വോട്ടർമാർ പുതിയതായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 63845 വോട്ടർമാരെ ഒഴിവാക്കി. 412 വോട്ടർമാരുടെ വിവരങ്ങൾ തിരുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം ജില്ലയിൽ ഏഴ് പ്രവാസി വോട്ടർമാരുണ്ട്.