ഇടുക്കി: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്‌പെഷ്യൽ സ്‌കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുമ്പ് പെൻഷൻ ലഭിച്ചു തുടങ്ങിയവർ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയിൽ 31ന് മുമ്പായി മസ്റ്ററിങ് നടത്തണം. ഈ തീയതിക്കകം മസ്റ്ററിങ് നടത്താത്തവർക്ക് ഡിസംബർ മുതൽ പെൻഷൻ മുടങ്ങുമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു.