ഇടുക്കി: ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തിൽ 36 അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികൾക്ക് 20 മുതൽ മാർച്ച് 31വരെ ഒരു കുട്ടിക്ക് ഒരു ദിവസം 125 മില്ലിലിറ്റർ പാൽ എന്ന കണക്കിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 ദിവസം മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, ക്ഷിര കർഷകർ,കുടുംബശ്രീ സംരംഭകർ, മറ്റ് പാൽ വിതരണ സംവിധാനങ്ങൾ വഴി പാൽ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 16ന് ഒരുമണിവരെ സ്വീകരിക്കും. തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447588064.