പീരുമേട്: പീരുമേട്ടിലെ സ്വകാര്യ ലാബിൽ നിന്ന് എക്‌സറേ മെഷീനും സി.ടി സ്കാൻ മെഷീനുകളും പ്രവർത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന എർത്ത് കമ്പി മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. കല്ലാർ പുതുവലിൽ തുളകുളം വീട്ടിൽ ജോബി വിൻസന്റാണ് (33) അറസ്റ്റിലായത്. 30 കിലോയോളം തൂക്കം വരുന്ന ചെമ്പ് കമ്പിയാണ് ഇയാൾ മോഷ്ടിച്ചത്. സമീപത്തെ കെട്ടിടത്തിൽ ജോലിക്കായി എത്തിയ ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി ചെമ്പ് കമ്പികൾ മോഷ്ടിച്ച് കടത്തുകയായിരുന്നു. പാമ്പനാറിലെ ആക്രികടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങളിൽ ഒരു ഭാഗം പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.