ചെറുതോണി: നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 28ന് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. 33 മത്സരങ്ങളിലായി വിജയിച്ചവർക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും 15 എവർറോളിംഗ് ട്രോഫികളും വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര റവ. ഫാ. സെബാൻ മേലേട്ട് ഫ്ളാഗ്ഓഫ്‌ ചെയ്യും. മത്സരാടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളും ഫാൻസിഡ്രസ് മാവേലി വിഭാഗങ്ങളും നാരകക്കാനം പൗരാവലിയും പങ്കാളികളാകും. തുടർന്ന് ഓണ പായസം,​ മൂന്നിന് വടംവലിമത്സരം,​ നാലിന് സാംസ്‌കാരിക പൊതുസമ്മേളനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് സ്വാഗതവും സംഘാടക സമിതി ട്രഷറർ ഡോൺ പാലയ്ക്കൽ ആമുഖ പ്രസംഗവും നടത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആലീസ് വർഗീസ്, ഡിറ്റാജ് ജോസഫ്,​ സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ. സെബാൻ മേലേട്ട്,​ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് മെമ്പർ അനിൽ കൂവപ്ലാക്കൽ,​ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വർഗീസ് വെട്ടിയാങ്കൽ,​ സി.ഡി.എസ് ചെയർപേഴ്സൺ റെനി ഷിബു,​ വൈസ് ചെയർപേഴ്സൺ ഗ്രേസി ജോർജ്,​ മരിയാപുരം സഹകരണബാങ്ക് പ്രസിഡന്റ് അഗസ്റ്റ്യൻ വേങ്ങയ്ക്കൽ,​ നാരകക്കാനം ആപ് കോസ് പ്രസിഡന്റ് ടോമി അമ്പഴത്തിങ്കൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ജോയ്സ് എം. സെബാസ്റ്റ്യൻ,​ വ്യപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് വേമ്പേനിക്കൽ,​ ഫിനാൻസ് കമ്മറ്റി ചെയർമാൻ തങ്കച്ചൻ വേമ്പേനി,​ സംഘാടക സമിതി വൈസ് ചെയർമാന്മാരായ രജീഷ് ഗോപി, ഡോൺ പന്തേനാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സൈമൺ കാരുകുന്നേൽ, ജോസഫ് പന്നയ്ക്കൽ, മുരളീധരൻ കാക്കതൂക്കിയിൽ, കണ്ണൻ അരിപ്പക്കുന്നേൽ, ബെന്നി ആനിക്കാട്ട്, ജോ വെട്ടിയാങ്കൽ എന്നിവർ ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. തുടർന്ന് ജനകീയ ലേലവും നടക്കും.