pookkalam
തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ജീവനക്കാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ഓണപൂക്കളം

തൊടുപുഴ: ജില്ലാ സഹകരണ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജീവനക്കാരും നഴ്സിങ് സ്‌കൂൾ വിദ്യാർത്ഥികളും ചേർന്നൊരുക്കിയ പൂക്കളം ആകർഷകമായിരുന്നു. പരിപാടിയിൽ ഡോ. സോണി തോമസ്, ഡോ. റെജി ജോസ്, ഡോ. കെ.വി. ജോർജ്, ഡോ. എം.ആർ. അമലേന്ദു, ഡോ. സി.കെ. ശൈലജ, ആശുപത്രി സെക്രട്ടറി കെ. രാജേഷ് കൃഷ്ണൻ. വൈസ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജി, അഡ്മിനിസ്‌ട്രേറ്റർ റോസ്ലീമ ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് എസ്. സിനി, മഞ്ജു പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആശുപത്രിയിൽ പായസ വിതരണവും നടത്തി.