
തൊടുപുഴ ശ്രീകൃഷ്ണവിലാസംഎൻ.എസ്. എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. കരയോഗമന്ദിര മുറ്റത്ത് നടത്തിയ ഓണക്കിറ്റ് വിതരണം തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എസ്. എൻ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയൻ.ആർ, സെക്രട്ടറി ടി.കെ. സുധാകരൻ നായർ, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി സന്തോഷ്, ട്രഷറർ ശിവരാമൻ നായർ കമ്മിറ്റി അംഗങ്ങളായ മധുസൂധനൻ നായർ, ശങ്കരൻകുട്ടി നായർ, സലീഷ് കുമാർ, വനിത സമാജം സെക്രട്ടറി ജയശ്രീ രാജീവ് എന്നിവർ സംസാരിച്ചു. കരയോഗ കുടുംബാംഗങ്ങൾക്കും കരയോഗ കെട്ടിടത്തിലെ വാടകക്കാർക്കും , കരയോഗത്തിന്റെ കീഴിലുള്ള അമ്പലം ജിവനക്കാരുമടക്കം 148 പേർക്കായി വിതരണം ചെയ്തത്.