vijayan

തൊടുപുഴ: പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ റൂബി ജൂബിലി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോം ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധു കളർ ഗ്രാഫിക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ മനിൽ തോമസ് കണക്കുകൾ അവതരിപ്പിച്ചു.രാജു തരണിയിൽ (പ്രസിഡന്റ് മർച്ചൻസ് അസോസിയേഷൻ തൊടുപുഴ) സുനിൽ വഴുതാലക്കാട്ട് (പ്രസിഡന്റ് കെ.എസ്.എസ്.ഐ.എ, ഇടുക്കി) എന്നിവർ പ്രസംഗിച്ചു.പ്രിന്റിംഗ് രംഗത്ത് 40 വർഷം പൂർത്തിയായവരെ ആദരിച്ചു.തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ടോം ചെറിയാൻ ( പ്രസിഡന്റ്,) കെ എസ് മധു ( സെക്രട്ടറി), മനിൽ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.