
അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ നേതൃത്വത്തിൽ ' ഓണം നല്ലോണം കൂടാം' പദ്ധതിയുടെ ഭാഗമായി ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം അരിക്കുഴ ജെ.സി.ഐ അരിക്കുഴ പ്രസിഡന്റ് ഷിജോ ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം നിർവഹിച്ചു. മണക്കാട് പഞ്ചായത്ത് മെമ്പർ ടോണി കുര്യാക്കോസ് ,ജെ.സി.ഐ അരിക്കുഴ സെക്രട്ടറി മനു ജോൺ ജയിംസ് എന്നിവർ സംസാരിച്ചു. എം.കെ പ്രീതി മാൻ, സുജിത്ത് സണ്ണി എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഓണകിറ്റ് എത്തിച്ചുകൊടുത്തു. ചടങ്ങിന് ജെറിൻ കുര്യൻ, ബിജു ജെ ആലപ്പാട്ട്, മനോജ് സി. ആർ, ജിറ്റോ ജോൺസൺ എന്നിവർ നേതൃത്വം നൽകി.