
പീരുമേട്: ഓണത്തിരക്ക് ശരിക്കും അനുഭവപ്പെട്ടത് വളഞ്ഞങ്ങാനത്തായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ വെള്ളച്ചാട്ടത്തിനരുകിൽ അത്രമാത്രം തിരക്കായിരുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ടലൊക്കേഷൻ എന്ന നിലയിൽ ഇവിടെ സീസൺ കാലത്ത് സാധാരണ ഉണ്ടാകുന്നന്നതിന്റെ ഇരട്ടിയിലേറെ തിരക്കാണ് ഇത്തവണ ഉണ്ടായത്. വിനോദസഞ്ചാരികൾ മാത്രമല്ലദേശീയ പാതയിലൂടെ പോകുന്ന ആരും ഇവിടെ അൽപ്പനേരം ചെലവഴിച്ചിട്ടേ കടന്ന്പോകൂ. കൊട്ടാരക്കര- ദിണ്ടുക്കൽദേശീയ പാതയരികിൽ .
സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം എത്തിയാൽ ഇവിടെ എത്തുന്നവരുടെ മനസ്സിന് ആനന്ദവും കണ്ണിന് കുളിർമയുംനൽകുന്നു. കുട്ടിക്കാനത്തു നിന്നം രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രദേശം ടൂറിസ്റ്റുകളുടെ മനം കവരുന്നു. പാഞ്ചാലിമേട്ടിൽ എത്തുന്നവർക്ക് അരകിലോമീറ്റർ മാത്രംദൂരമാണുള്ളത്. . മലമുകളിൽ നിന്ന്ഉത്ഭവിച്ച് താഴെക്ക് നുരഞ്ഞ്ഇ പതഞ്ഞിറങ്ങിവരുന്ന ചെറിയ നീർച്ചാലുകൾ തോടായി രൂപപെട്ട് 20അടി പൊക്കത്തിൽ നിന്നാണ് വെള്ളം പളുങ്ക് മണി പോലെ താഴെ പതിക്കുന്നത്. ഇത് വഴി സഞ്ചരിക്കുന്ന ടൂറിസ്റ്റുകളെ ആഘർഷിക്കുന്നു. വെള്ളചാട്ടത്തിനരികിൽ എത്തുന്നവർക്ക് മനസ്സിന് നൽകുന്ന സന്തോഷം ചെറുതല്ല.
സ്വകാര്യ വാഹനങ്ങളിൽ ഇതു വഴി കടന്നുപോകുന്നവർ ഒരിക്കലെങ്കിലും ഇവിടെ നിർത്തി വെള്ളച്ചാട്ടത്തിന് അരികിലെത്തി പത്ത് മിനിറ്റ് സമയമെങ്കിലും ചെലവഴിച്ചു പോകാത്തവർ വിരളം. സെൽഫി എടുക്കാനും വെള്ളത്തിൽ ഇറങ്ങി കുളിക്കാനും തയ്യാറാകുന്നവരാണ് ഏറെയും. സിനിമ മേഖലയിലുള്ളവർക്കും ഏറെ ഇഷ്ടപ്രദേശമാണ്
ഇവിടം. പീരുമേട്, കുട്ടിക്കാനം, പരുന്തുംപാറ, വാഗമൺ, പ്രദേശങ്ങളിൽ സിനിമ ചിത്രീകരണത്തിന് എത്തുന്നവരുടെ ഇടത്താവളം കൂടിയാണിവിടം. രാത്രികാലങ്ങളിൽ ഇവരുടെ വാഹനങ്ങൾ നിർത്തി അല്പനേരം വെള്ളചാട്ടത്തിനരികിൽനിന്ന് കുളിര്ആസ്വദിച്ച് സമീപത്തെ തട്ടുകടകളിൽ നിന്നും കടുംകാപ്പിയും കുടിച്ച് തണപ്പും മാറ്റിയാണ് ഇവർ കടന്നുപോകുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് വെള്ളച്ചാട്ടത്തിന് അരികിൽ എത്തി കൺകുളിർക്കെ കണ്ട് മൂടൽ മഞ്ഞും, മഴയും ആസ്വദിച്ച് സമീപത്തുള്ള തട്ടുകടയിൽ നിന്ന് കാപ്പിയും കുടിച്ചതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരന്നു.. ഓണസീസൺ