കട്ടപ്പന: കേരള രാഷ്ട്രീയത്തിൽ ജനശ്രദ്ധ ആകർഷിച്ച് മുന്നേറ്റം കുറിച്ചിരിക്കുന്ന ഡി.എം.കെയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിലാണ് പരിപാടി നടത്തുന്നത്. ഇന്ന് രാവിലെ 11ന് നടക്കുന്ന പരിപാടി ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ഇക്കൊല്ലം ഡി.എം.കെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. അസംബ്ലി തിരഞ്ഞെടുപ്പിനും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു. മൂന്നാറിൽ 2000 പേരുടെ പ്രകടനവും പൊതുസമ്മേളനവും ഡി.എം.കെ ഓഫീസ് ഉദ്ഘാടനവും നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലയിലൂടനീളം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നതെന്നും ഡി.എം.കെ ജില്ലാ പ്രസിഡന്റ് റഫീഖ്, ജില്ലാ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ, ജോയിന്റ് സെക്രട്ടറി കെ. സജീവ് എന്നിവർ പറഞ്ഞു.