കട്ടപ്പന: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എൽ.ഡി യൂണിറ്റ് കട്ടപ്പനയിൽ നിന്ന് മാറ്റാൻ ശ്രമം നടക്കുന്നു. കഴിഞ്ഞ 30 വർഷക്കാലമായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇവിടെ നിന്ന് മാറ്റുന്നതോടെ ക്ഷീര കർഷകരാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. പ്രതിരോധ കുത്തിവെയ്പ്പ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ സ്ഥാപനം മാറ്റുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനം എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.