പടി. കോടിക്കുളം: എ​സ്. എ​ൻ​.ഡി​.പി​ യോ​ഗം​ കോ​ടി​ക്കു​ളം​ ശാ​ഖ​യി​ൽ​ ശ്രീ​നാ​രാ​യ​ണ​ ഗു​രു​ദേ​വ​ ജ​യ​ന്തി​ ആഘോ​ഷം​ ഏഴിന് പ​ടി​. കോ​ടി​ക്കു​ളം​ ഗ​വ​. ഹൈ​സ്കൂ​ളി​ൽ​ ന​ട​ക്കും​. രാ​വി​ലെ​ ഒമ്പതിന് പ​താ​ക​ ഉ​യ​ർ​ത്ത​ൽ​,​​ ഗുരു​പൂ​ജ​,​​ 1​0​.3​0​ന് ജ​യ​ന്തി​ സ​മ്മേ​ള​നം എന്നിവ​ ന​ട​ക്കും​. ​ശാ​ഖാ​ പ്ര​സി​ഡ​ന്റ് കെ​.കെ​. അ​ജി​ത്‌​കു​മാ​ർ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പി​.ടി​. ഷി​ബു​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. തൃ​ക്കോ​വി​ൽ​ ശ്രീ​ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ കെ​.എ​ൻ.​ രാ​മ​ച​ന്ദ്ര​ൻ​ ശാ​ന്തി​ അ​നു​ഗ്ര​ഹ​ പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​.​ എ​സ്.എ​ൻ​.ഡി​.പി യോഗം തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ വ​നി​താ​സം​ഘം​ ക​മ്മി​റ്റി​ അം​ഗം​ ര​ജി​ത​ ഷൈ​ൻ​ പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. വ​നി​താ​സം​ഘം​ പ്ര​സി​ഡ​ന്റ് സു​ജ​ സ​ലിം​കു​മാ​ർ​,​​ യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​സി​ഡ​ന്റ് സൂ​ര​ജ് എം​.എ​സ്,​​ യൂ​ണി​യ​ൻ​ ക​മ്മി​റ്റി​ അം​ഗം​ എ​.ജി​. മാ​സ്,​​ ശാ​ഖാ​ ക​മ്മി​റ്റി​ അം​ഗം​ ബീ​നാ​ദാ​സ്,​​ മു​ൻ​ ശാ​ഖാ​ പ്ര​സി​ഡ​ന്റ് പി​. ഡി​. സോ​മ​നാ​ഥ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ക്കും​. ശാ​ഖാ​ പ്ര​സി​ഡ​ന്റ് എം​.എ​ൻ​. സാ​ബു​ സ്വാ​ഗ​ത​വും​ ശാ​ഖാ​ വൈ​സ് പ്ര​സി​ഡ​ന്റ് ബി​ന്ദു​ പ്ര​സ​ന്ന​ൻ​ ന​ന്ദി​യും​ പ​റ​യും​. ​തു​ട​ർ​ന്ന് ജ​യ​ന്തി​ ഘോ​ഷ​യാ​ത്ര​യും​ ച​ത​യ​സ​ദ്യ​യും​ ന​ട​ക്കും​. ​​​ ഈ​ വ​ർ​ഷം​ 1​0​ പ്ല​സ്‌​ടു​ പ​രീ​ക്ഷ​ക​ളി​ൽ​ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും​ എ​ പ്ല​സ് ല​ഭി​ച്ച​വ​രെ​ ആ​ദ​രി​ക്കും​. അ​ർ​ഹ​രാ​യ​വ​ർ​ ശാ​ഖാ​ ഓ​ഫീ​സി​ൽ​ മു​ൻ​കൂ​ട്ടി​ അ​റിയിക്കണം.