കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കോളപ്രയിൽ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. സംഘം വൈസ് പ്രസിഡന്റ് ലിയോ ചന്ദ്രൻ കുന്നലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് എം. മോനിച്ചൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഹോണററി സെക്രട്ടറി ആൽബർട്ട് മൈക്കിൾ മണിയം മ്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ റോയി തോമസ് മുണ്ടയ്ക്കൽ, എ. സാനു, സി.ജെ. അൻഷാദ്, കെ.എ. ശശികല, ഷൈജി മൈക്കിൾ, ജോമ മാത്യു, പി.എസ്. അഖിൽ എന്നിവർ പ്രസംഗിച്ചു.