കട്ടപ്പന: വിൽപ്പന നടത്തിയ പട്ടയ ഭൂമി മുൻ ഉടമ കൈക്കലാക്കാൻ ശ്രമിക്കുന്നതായി ആരോപണം. കടുക്കാസിറ്റി പ്ലാപ്ല വീട്ടിൽ പി.ആർ. പുഷ്പയാണ് വണ്ടൻമേട് പൊലീസിൽ പരാതി നൽകിയത്. 2022ൽ താൻ കടുക്കാസിറ്റിയിൽ വാങ്ങിയ 26 സെന്റ് പട്ടയ ഭൂമി മുൻ ഉടമ കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചെങ്കിലും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും പുഷ്പ ആരോപിച്ചു.