kanja
കണ്ടെത്തിയ കഞ്ചാവ് ചെടി

അടിമാലി: എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. പൊളിഞ്ഞ പാലം മന്നാംകാല തോട്ടുപുറമ്പോക്കിലാണ് കഞ്ചാവ് ചെടി വളർന്ന് നിന്നത്. അഞ്ച് മാസത്തോളം വളർച്ചയായ മുന്തിയ ഇനം കഞ്ചാവ് ചെടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.