പീരുമേട്: വിനോദസഞ്ചാരികൾ സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തരയോടെ വാഗമൺ കമ്പിപാലം വ്യൂ പോയിന്റിന് സമീപമായിരുന്നു അപകടം. വാഗമണ്ണിലെ കാഴ്ചകൾ കാണാനെത്തിയ ടൂറിസ്റ്റുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തോട്ടയ്ക്കാട് സ്വദേശി ബനീറ്റ (26), ചെന്നൈ സ്വദേശിനികളായ ഐശ്വര്യ (28), ജെനനി (28) എന്നിവരെയും ജീപ്പ് ഡ്രൈവറായ വാഗമൺ സ്വദേശി ഉണ്ണിയെയും (30) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കുത്തായ മലനിരകളിലൂടെ ഓഫ് റോഡ് ട്രക്കിങ് സവാരി വാഗമണ്ണിലെ പ്രധാന വിനോദഉപാധിയാണ്.