
തൊടുപുഴ: ഉത്രാടം നാളിൽ ഭഗവാനെ കണ്ട് തൊഴാൻ നിരവധി ഭക്തജനങ്ങളാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്. ഭക്തർ ഭഗവാന് കദളിക്കുലയും കാഴ്ചക്കുലയും സമർപ്പിച്ചു. ഓണത്തോടനുബന്ധിച്ച് പത്തുനാളിലും തിരുസന്നിധിയിൽ ഓണപ്പൂക്കളം ഒരുക്കി. ഇന്ന് ശീവേലിക്കു ശേഷം ഉണ്ണികണ്ണന്റെ തിരുവോണസദ്യ ആരംഭിക്കും.