തൊടുപുഴ: വെള്ളാള മഹാസഭ വടക്കമുറി ഉപസഭയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ചഉച്ചയ്ക്ക് രണ്ട് മുതൽ നടക്കും. മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി .കെ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികൾക്ക് മുതിർന്നവർക്കും മത്സരങ്ങൾ ഉണ്ടായിരിക്കും.