പീരുമേട്:ശ്രീനാരായണ ഗുരുദേവന്റെ 171ാമതു ജയന്തി പീരുമേട് യൂണിയനിലെ 26 ശാഖകളിലും വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു. വരുന്നതായി യൂണിയൻ പ്രസിഡൻ് ചെമ്പൻകുളം ഗോപി വൈദ്യർ സെക്രട്ടറി കെ. പി. ബിനു എന്നിവർ അറിയിച്ചു. എല്ലാ ശാഖകളിലും രാവിലെ പ്രഭാത പൂജ ഗുരു പൂജ പതാക ഉയർത്തൽ വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര ജയന്തി സമ്മേളനം വിദ്യാഭ്യാസ സ്‌ക്കോളർഷിപ് വിതരണം ചതയ സദ്യ വിവിധ കലാപരിപാടികൾ എന്നിവയോടെ ഗുരു ജയന്തി ആഘോഷിക്കും. കുമളി ശാഖാ ആഫീസിൽ പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറയും വലിയ കണ്ടം ശ്രീ നാരായണനഗറിൽ യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരും പതാക ഉയർത്തും 8 ന് ചെണ്ടമേളം സമൂഹപ്രാർത്ഥന ഗുരുപുഷ്പാജ്ഞലാ എന്നിവയ്ക്കുശേഷം പുറപ്പെടുന്ന ഘോഷയാത്ര കൊല്ലം പട്ടട ചെളി മട ഒന്നാം മൈൽ വലിയ കണ്ടം കുമളി ടൗൺ വഴി വൈ.എം.സി എ ഹാളിലെത്തി ആരംഭിക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും വിവിധ സ്‌ളോളർഷിപ്പുകളുടെ വിതരണവും കലാ സാഹിത്യ മൽസര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും

. വണ്ടിപ്പെരിയാർ, പെരിയാർ ടൗൺ, കറപ്പു പാലം, വള്ളക്കടവ്, എന്നീ നാലു എസ്.എൻ.ഡി.പി ശാഖയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ സംയുക്ത ജയന്തി ദിന റാലിയും ജയന്തി സമ്മേളനവും നടത്തും രാവിലെ എല്ലാ ശാഖാ കേന്ദ്രങ്ങളിലും പ്രഭാത പൂജ, പതാക ഉയർത്തൽ, സമൂഹപ്രാർത്ഥന
പായസനേർച്ച ചതയ സദ്യ, എന്നിവ നടക്കും ഉച്ച കഴിഞ്ഞ് നാലു ശാഖകളിൽ നിന്നും വരുന്ന ഘോഷയാത്രകൾ ടൗണിലെത്തി യോജിച്ച് നടക്കുന്ന പൊതുസമ്മേളനം പീരമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉൽഘാടനം ചെയ്യും യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ. ജയന്തി സന്ദേശം നൽകും. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ. യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ, പി.വി. സന്തോഷ്, കെ.ആർ.സദൻ രാജൻ, കെ. ഗോപി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാലൻ, വനിതാ സംഘം യൂണിയൻ പ്രസിഡൻ് അമ്പിളി സുകുമാരൻ, സെക്രട്ടറി സിന്ധുവിനോദ്,വി കെ. രാജൻ, പി. കെ. ഗോപിനാഥൻ, കെ ഗിരീഷ്,പി. ഡി. മോഹനൻ, കെ. ഗിരീഷ്, കെ.എ.വിജയൻ, രാജൻ കൊഴുവൻ മാക്കൽ, കെ കലേഷ് കുമാർ, പി.നളിനാക്ഷൻ, ദീപാ സുഭാഷ്,ജനീഷ് ജയൻ, രാജേഷ് രാജൻ, വിഷ്ണു ആനന്ദ്, എന്നിവർ പ്രസംഗിക്കും. വിവിധ അവാർഡുകളുടെ വിതരണവും നടക്കും.

തേങ്ങാ കല്ല് ശാഖയിൽ വിലെ വിശേഷാൽ പൂജകൾ 9 ന് ശാഖാ പ്രസിഡന്റ് കെ.കെ. ചന്ദ്രൻ കുട്ടി ശാഖാ ഓഫീസിലും വൈസ് പ്രസിഡന്റ് റ്റി.എസ്. മനോജ് ഫാത്തിമുക്ക് ഗുരു നഗറിലും പതാക ഉയർത്തും 10 ന് ഹെവൻ വാലി ഗുരുമന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര എൻ.ജി സലികുമാർ ഫ്ളാഗ് ഓഫ് ചെയ്യും 11 ന് ശാഖാ ആഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ചതയ ദിന സന്ദേശം നൽകും യൂത്ത്മൂവ്‌മെന്റ യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ എസ്.എൻ. രാഘേശൻ കെ.ആർ സുരേഷ്. ഓമന ശശിധരൻ, ബിജു പുതിയാങ്കം, ശാഖാ സെക്രട്ടറി റ്റി.കെ. പുഷ്പാകരൻ, രജനി ഷാജി, എന്നിവർ പ്രസംഗിക്കും .വിവിധ സ്‌കോളർഷിപ്പു വിതരണവും നടക്കും.

ആന വിലാസം ശാഖയിൽ രാവിലെ 6.15 ന് പ്രഭാതപൂജ 7.55 ന് ശാഖ പ്രസിഡന്റ് വിജയൻ കൂടിൽ മറ്റംപതാക ഉയർത്തും. എട്ടിന് സമൂഹ പ്രാർത്ഥന 9.30 ന് വള്ളിയാന്ത്യം ജംഗ്ഷനിൽ നിന്നുംഘോഷയാത്ര ആരംഭിക്കും 11.30 ന് ശാഖ ആഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് വിജയൻ കുടിൽ മറ്റം അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ചതയ ദിന സന്ദേശം നൽകും. യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ. കെ.ആർ.സദൻ രാജൻ. ഷിബു എം.ജി. ശാഖാ സെക്രട്ടറി ഷാജി റ്റി. ബി. എന്നിവർ പ്രസംഗിക്കും. വിവധ സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും.

സ്പ്രിംഗു വാലി :സ്പ്രിംഗു വാലി ശാഖയിൽ രാവിലെ 9 ന് പ്രസിഡന്റ് ഹരിസുതൻ ഓട്ടൂക്കുന്നേൽ പതാക ഉയർത്തും. 10 മണിക്ക് 65ാം മൈലിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തകരപറമ്പിൽ ജംഗ്ഷൻ ചുറ്റി ക്ഷേത്ര മൈതാനത്തു വരമ്പോൾ ആരംഭിക്കുന്ന ചതയ ദിന സമ്മേളനത്തിൽ ഹരി സുതൻ ഓട്ടൂ ക്കന്നേൽ അദ്ധ്യക്ഷനാകും. വിവിധ അവാർഡുകൾ പ്രദീപ് തോണിക്കുഴി വിതരണം ചെയ്യും സുനിൽകുമാർ പുളിയ്ക്കപ്പറമ്പിൽ എം.ആർ.സജീവ് മുല്ലമലയിൽ എന്നിവർ പ്രസംഗിക്കും.

ചെങ്കര ശാഖയിൽ രാവിലെ 9 ന് പ്രസിഡന്റ് കെ.കെ.കുഞ്ഞമോൻ പതാക ഉയർത്തും. 11ന് മൂങ്കലാർ ജംഗ്ഷനിൽ നിന്നും 12 ന് കന്നിക്കൽ ഗുരുമന്ദിരത്തിൽ ആരംഭിക്കുന്ന ഘോഷയാത്രകൾ ചെങ്കര ടൗൺ ചുറ്റി ശ്രീനാരായണനഗറിൽ ജയന്തി സമ്മേളനവും ചതയ സദ്യയും നടക്കും. ജയന്തി സമ്മേളനത്തിൽ കെ.കെ.കുഞ്ഞമോൻ അദ്ധ്യക്ഷനാകും. യൂണിയൻ പ്രസിഡൻ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ചതയദിന സന്ദേശം നൽകും യൂണിയൻ കൗൺസിലർമാരായ കെ. ആർ. സദൻ രാജൻ, പി.എസ്, ചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിൻ് സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ, ശാഖാ സെക്രട്ടറി ശ്രീകാന്ത്, യൂത്ത്മൂവ്‌മെന്റ് ശാഖാ സെക്രട്ടറി പ്രജിത്, വനിതാ സംഘം പ്രസിഡന്റ് ബീനാപ്രസാദ്, പ്രിൻസ് ഉറുമ്പിൽ എന്നിവർ പ്രസംഗിക്കും.

പീരുമേട്:എസ്ഡിപി യോഗംയോഗം 3539പീരുമേട് ശാഖയിൽ രാവിലെ 6.15ന് പ്രാർത്ഥന 9ന് ശാഖ പ്രസിഡന്റ് പി.എസ്.ഷാജി പതാക ഉയർത്തും. ഒൻപതര മുതൽ ഗുരുദേവ കൃതികൾ പാരായണം. 11.ന് ഘോഷ യാത്ര. വനിതകളുടെ തിരുവാതിര കളി. കുട്ടികളുടെ വിവിധ കലാപരിപാടികൾ. ചതയ സദ്യ എന്നിവ നടക്കുമെന്ന് ശാഖ സെക്രട്ടറി അനിൽകുമാർ അല്ലിയാങ്കൽ അറിയിച്ചു.