hilway

ചെറുതോണി: നാരകക്കാനം ഹിൽവേ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധയിനം മത്സരങ്ങളും ഓണപ്പായസ വിതരണവും നടത്തി, തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലീസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിൻസി റോബി മുഖ്യപ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വർഗീസ് വെട്ടിയാങ്കൽ, ലാലു വരകിൽ, ജോയ്സി തുണ്ടത്തിൽ, ടോമി നടുവിലേടത്ത്, ബിജു കുറ്റിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.