റേഷൻ സാധനങ്ങൾ കട ഉടമകൾ മറിച്ച് വിൽപ്പന നടത്തുന്നത് വ്യാപകം
മൂന്നാർ: പാവങ്ങൾ പട്ടിണികിടക്കാതെ കഴിയാനാണ് റേഷൻ സാധനങ്ങൾ അനുവദിക്കുന്നത്, എന്നാൽ മൂന്നാർമേഖലയിൽ പ്രവർത്തിക്കുന്ന പലറേഷൻ കടകളുടെ ഉടമകളും ഇക്കാര്യത്തിൽ നിഷേധക നിലപാടാണ് സ്വീകരിക്കുന്നത്. കൃത്യമായ രീതിയിൽറേഷൻ സാധനങ്ങൾ കാർഡുടമകൾക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകമാണ്..റേഷൻ കടകളിൽ എത്തുന്ന അരിയുൾപ്പെടെയുള്ള സാനങ്ങൾ പൂഴ്ത്തി വയ്ക്കുകയും പിന്നീട് ഉയർന്ന വിലക്ക് കച്ചവക്കാർക്കും , വ്യക്തികൾക്കും മറ്റും മറിച്ച് വിൽക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. മുമ്പും മൂന്നാറിലെതോട്ടംമേഖലയിൽ നിന്നും ഉയർന്നിട്ടുണ്ട്.ഇക്കാര്യത്തിൽ അന്ന് ചില നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.തെല്ലൊന്ന് ശമിച്ച പൂഴ്ത്തിവെപ്പ് പരാതി വീണ്ടും ഉയരുന്നുണ്ട്. .പള്ളിവാസലിൽ പ്രവർത്തിക്കുന്ന എ ആർ ഡി മുപ്പത്തിയൊന്നാം നമ്പർറേഷൻ കടയിൽ നിന്നുംറേഷൻ സാധനങ്ങൾ മറിച്ച് വിൽപ്പനക്കായി കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടയുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.മുമ്പും ഈറേഷൻകടയിൽ സമാന സംഭവം നടന്നിട്ടുണ്ട്. സർക്കാർറേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്നുവെങ്കിലും അരിയുൾപ്പെടെ വാങ്ങാൻ എത്തുമ്പോൾ സാധനങ്ങൾ എത്തിയിട്ടില്ലായെന്ന് കാർഡുടമകളോട് പറയുകയും പിന്നീട് സാധനങ്ങൾ ഉയർന്ന വിലക്ക് മറിച്ച് വിൽക്കുന്ന പ്രവണത ചിലറേഷൻ കട ഉടമകൾ തുടർന്ന്‌പോരുന്നുവെന്നുമാണ് പരാതി.തോട്ടംമേഖലകളിലെറേഷൻകടകളിൽ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയുംറേഷൻ സാധനങ്ങൾ കൃത്യമായി കാർഡുടമകൾക്ക് ലഭിക്കുന്നുണ്ടെന്നും സാധനങ്ങൾ പൂഴ്ത്തി വച്ച് മറിച്ച് വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയുംവേണമെന്നാണ് ആവശ്യം.ഇത്തരം പ്രവണതകളിൽ ഏർപ്പെടുന്നറേഷൻ കടയുടമകൾ ഉണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു
പാവങ്ങളല്ലേ ആര്ചോദിക്കാൻ
തോാം മേഖലയിലെ പാവപ്പെട്ട തൊഴിലാളികൾ കടുത്ത ദാരിദ്രത്തെ നേരിടുന്നവരാണ്. ഇവർക്ക് റേഷൻ കടകൾ ഒരു ആശ്രയമായി മാറേണ്ടതാണ്. നിരക്ഷരരും പട്ടിണിപ്പാവങ്ങളെയും കബളിപ്പിച്ച് അവർക്ക് ലഭിക്കേണ്ട റേഷൻ പേരിന് കുറച്ച് മാത്രം നൽകി പറഞ്ഞ് വിടും. ഇവർ പരാതി നകില്ലാത്തതിനാൽ ഇത്തരം പ്രവണതകൾ കൂടുകയുമാണ്. ബന്ധപ്പെട്ട അധികാരികളുടെ കൃത്യമായ പരിശോധനകൾ നടക്കാത്തതും ഒരു പരിധിവരെ പൂഴ്ത്തിവെപ്പുകാർക്ക് വളമേകുന്നുണ്ട്.