ralli

മുതലക്കോടം: പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിനഘോഷം സംഘടിപ്പിച്ചു. 11 ദിവസമായി മഹല്ലിൽ നടന്നുവരുന്ന ആഘോഷങ്ങൾ നബിദിന റാലിയോടെയാണ് സമാപിച്ചത്. മിലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും, അവാർഡും വിതരണവും ആദരവും നടത്തി. ആഘോഷങ്ങൾക്ക് മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി, അസി. ഇമാം മുഹമ്മദ് ആഷിഖ് ബദരി, മുതലക്കോടം നമസ്‌കാര പള്ളി ഇമാം അബ്ദുൽ അസീസ് മൗലവി, ജമാഅത്ത് പ്രസിഡന്റ് വി.എ അൻസാർ, സെക്രട്ടറി പി.എച്ച് സുധീർ, ഭാരവാഹികളായ പി.ഇ നൗഷാദ്, കെ.ബി ഹുസൈൻ, എം. പി സലിം, പി.യു ഷമീർ, പി.കെ അനസ്, പി.ഇ ബഷീർ, സി.എം മുജീബ്, പി.എസ് മൈതീൻ, വി.എസ് അമാനുള്ള, പി.കെ.എ ലത്തീഫ് എന്നിവർ നേത്യത്വം നൽകി. നബിദിന റാലിക്കു ശേഷം അന്നദാനവും നടന്നു.