പീരുമേട്: ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് കുട്ടിക്കാനം മരിയൻ കോളേജിലെ ഫിസിക്സ് വിഭാഗവും തിരുവന്തപുരവും ഐ എസ് ആർ ഒയും സഹകരിച്ച് 'ഭൗതികം'. എന്ന പേരിൽ മൂന്ന് ദിവസത്തെ ഫിസിക്സ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഭാവിയിലെ ഫിസിക്സ് ശാസ്ത്രത്തിന്റെ സാദ്ധ്യതകൾ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. 10 മുതൽ 12വരെ കോളേജിലെ മാജിസ് മിനി ഓഡിറ്റോറിയത്തിലാണ് പ്രദർശനം. രാവിലെ 9:30 മുതൽ വൈകന്നേരം 3:30 വരെയാണ് സന്ദർശകർക്കായി പ്രവേശനം. 10ന് രാവിലെ 9.30ന് കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണമ്പളാക്കൽ ഉദ്ഘടനം ചെയ്യും. പ്രവർത്തന മാതൃകകൾ, പരീക്ഷണങ്ങൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പ്രദർശനം എന്നിവ എക്സിബിഷന്റെ ഭാഗമായി ഉണ്ടാകും.12ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പവർ പോയിന്റ് അവതരണ മത്സരവും ശാസ്ത്ര ക്വിസ് മത്സരവും നടത്തും.