nabi-rali

ഉടുമ്പന്നൂർ : ഉടുമ്പന്നൂർ മുഹിയുദ്ദീൻ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതു സമ്മേളനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.മുഹിയുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് നിന്നും വലിയ വീട്ടിൽ പള്ളിയിലേക്ക് സംഘടിപ്പിച്ച നബിദിന റാലിക്ക് ചീഫ് ഇമാം സ അദ് ഹുദവി , അസി :ഇമാം റിയാസ് അഹ്സനി, അബ്ദുൾ റഷീദ് മൗലവി, അബ്ദുൾ അസീസ് മൗലവി, അബ്ദുൾ റഷീദ് മന്നാനി, ജമാ അത്ത് പ്രസിഡന്റ് സക്കീർ അമ്മാ കുന്നേൽ, സെക്രട്ടറി കെ.എ ഷറഫുദീൻ, പി.കെ സുബൈർ, ജാഫർ കമ്പുങ്കൽ , കെ.എ അബ്ദുൾ റഷീദ്, ഷാനവാസ് ഇ.എ, അസീസ് പുല്ലായിക്കാട്ട് , റഷീദ് ആറ്റുപുറം, ഖാദർ ചാലിൽ എന്നിവർ നേതൃത്വം നൽകി.