തൊടുപുഴ യൂണിയനിൽ വിപുലമായ ആഘോഷം

തൊടുപുഴ: ശ്രീനാരായണഗുരുദേവന്റെ 171-ാമത് ജയന്തി എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയന് കീഴിൽ വിപുലമായി ആഘോഷിക്കും. യൂണിയനിലെ 44 ശാഖാ യോഗങ്ങളിലും ഇന്ന് രാവിലെ മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. പ്രത്യേക പൂജകൾ, പതാക ഉയർത്തൽ, ജയന്തി ഘോഷയാത്ര, പൊതുസമ്മേളനം, മുതിർന്ന ശാഖാഅംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം, പ്രസാദമൂട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. വിവിധ ശാഖകളിൽ നടക്കുന്ന ജയന്തി ആഘോഷങ്ങളിൽ യൂണിയൻ നേതാക്കൾ പങ്കെടുക്കും.

ഉടുമ്പന്നൂർ: ഉടുമ്പന്നൂർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ . രാവിലെ പതാക ഉയർത്തൽ. 9.30ന് ഘോഷയാത്ര ( ഉടുമ്പന്നൂർ ശാഖാ മന്ദിരത്തിൽ നിന്നും പരിയാരം സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലേക്ക്) 12.30 ന് പ്രസാദമൂട്ട്. 1ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് പി.ജി മുരളീധരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം - ഇന്ദുസുധാകരൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) ജയന്തി സന്ദേശം - എം. ലതീഷ് (പഞ്ചായത്ത് പ്രസിഡന്റ്) സംഘടന സന്ദേശം എ.ബി സന്തോഷ് (യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം) അനുഗ്രഹ പ്രഭാഷണം: കെ.ജി ഷിബു (സ്‌കൂൾ മാനേജർ) എൻഡോവ്‌മെന്റ് വിതരണം - ജിജി സുരേന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശാഖാ പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.കെ അജിമോൻ, പഞ്ചായത്തംഗം ശ്രീമോൾ ഷിജു, സംയുക്ത സമിതി സെക്രട്ടറി പി.കെ വിജയൻ, ശാഖായോഗം - വനിതാ സംഘം - പോഷക സംഘടനാ ഭാരവാഹികളായ രജിത ഷൈൻ, ശ്രീജേഷ് കോവലയിൽ, അജിത് പാറത്താനത്തിൽ, ഗീതാ ശശി, ലളിത വിജയൻ തുടങ്ങിയവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ഇ.എം ചന്ദ്രബോസ് സ്വാഗതവും കമ്മിറ്റിയംഗം സുകേശിനി ജനാർദ്ദനൻ നന്ദിയും പറയും.

ഓലിക്കാമറ്റം: ഓലിക്കാമറ്റം ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ജയന്തിദിനാചരണ ചടങ്ങുകൾ നടക്കും. 9ന് പതാക ഉയർത്തൽ - ശാഖാപ്രസിഡന്റ് എം.ജി ബാബു. 10ന് ജയന്തിഘോഷയാത്ര (ഓലിക്കാമറ്റം താഴത്തെ കവലവരെ) 12ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് എം.ജി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം മഹാദേവാനന്ദ സ്വാമികൾ (ശിവഗിരിമഠം) യൂണിയൻ കമ്മിറ്റിയംഗം കെ.പി ഷാജി, വനിതാ സംഘം പ്രസിഡന്റ് രേഖ അനീഷ്,സെക്രട്ടറി രഞ്ജിനി അജേഷ്, വൈസ് പ്രസിഡന്റ് ബിന്ദു വിപിൻ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ മഹേഷ്, കുമാരി സംഘം പ്രസിഡന്റ് നന്ദന ഷിജു എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എ.കെ ശശി സ്വാഗതവും വൈസ് പ്രസിഡന്റ് അനീഷ് തങ്കപ്പൻ നന്ദിയും പറയും.

കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിൽ രാവിലെ . 10ന് ജയന്തി ഘോഷയാത്ര - ഹൈസ്‌കൂൾ കവലയിൽ നിന്നും ഗുരുമന്ദിരത്തിലേക്ക്. 12ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് സി.എൻ ബാബുവിന്റെ അദ്ധ്യതയിൽ ചേരുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.ദീപക് വിശിഷ്ഠാതിഥിയായിരിക്കും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീതാ സാബുരാജ് ജയന്തി സന്ദേശം നൽകും. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സ്‌കോളർഷിപ്പ് വിതരണ നിർവഹിക്കും. യൂണിയൻ രവിവാരപാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ. എംപ്ലോയീസ് ഫോറം പ്രസിഡന്റ് പി.എസ് ജയൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഷൈല സാജു, കുമാരി സംഘം പ്രസിഡന്റ് ഹരിപ്രിയ ബാബു എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വിജയൻ താഴാനി സ്വാഗതവും വൈസ് പ്രസിഡന്റ് സി.വി ബിനു നന്ദിയും പറയും.

കാഞ്ഞിരമറ്റം എസ്.എൻ.ഡി.പി ശാഖയിൽ രാവിലെ . 9ന് പതാക ഉയർത്തൽ.10ന് ജയന്തിഘോഷയാത്ര (ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നും കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിലേക്ക്) 12ന് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ചതയസദ്യ.

കുണിഞ്ഞി: കുണിഞ്ഞി എസ്.എൻ.ഡി.പി ശായിൽ നടക്കുന്ന ജയന്തി ആഘോഷം യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഖിൽ സുഭാഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റിയംഗം നാരായണൻ അരീപ്ലാക്കൽ ജയന്തി സന്ദേശം നൽകും. ശാഖാ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് സാജു കോത്തേൽ അദ്ധ്യക്ഷനാകും. സെക്രട്ടറി അജി കോലത്തേൽ സ്വാഗതം പറയും.

കാപ്പ്: കാപ്പ് എസ്.എൻ.ഡി.പി ശാഖയിൽ രാവിലെ 9.30ന് പതാക ഉയർത്തൽ - സാബു പുന്നക്കുന്നേൽ ശാഖാ പ്രസിഡന്റ്. 11.30ന് ജയന്തി സമ്മേളനം. വൈക്കം ബെന്നി ശാന്തികൾ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ കൺവീനർ പി.ടി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്യും മുൻ ശാഖാപ്രസിഡന്റ് കെ.കെ രവീന്ദ്രൻ, എ.കെ പ്രഭാകരൻ, ആരതി ബോസ് എന്നിവർ ജയന്തി സന്ദേശം നൽകും. ശാഖാ സെക്രട്ടറി എ.എൻ മയൂരനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എൻ ബാലകൃഷ്ണൻ നന്ദിയും പറയും.

അരിക്കുഴ: എസ്.എൻ ഡി.പി യോഗം അരിക്കുഴ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജ, സമൂഹ പ്രാർത്ഥന,അർച്ചന, ഘോഷയാത്ര, പൊതുസമ്മേളനം, അവാർഡ് വിതരണം, അനുമോദനം, ജയന്തിസദ്യ എന്നിവയുണ്ടാകും. ശാഖാപ്രസിഡന്റ് റ്റി.ആർ ഷാജിയുടെ അദ്ധ്യക്ഷതയിൽ രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീതാബാബുരാജ് ജയന്തി സന്ദേശം നൽകും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അഖിൽ സുഭാഷ്, വനിതാ സംഘം പ്രസിഡന്റ് രേഖാ അനീഷ്, സെക്രട്ടറി ശോഭാ രമണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഭരത് ഗോപൻ, രവിവാരപാീശാല അദ്ധ്യാപകൻ സാബു കല്ലംമാക്കൽ, കുമാരി സംഘം പ്രസിഡന്റ് നന്ദന ഷിജോ, സെക്രട്ടറി അതുല്യ ഷാജി എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ചന്ദ്രവതി സ്വാഗതവും, വൈസ് പ്രസിഡന്റ് പി.എസ് ഷാബു നന്ദിയും പറയും.

മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിൽ ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിക്കും. 9.30ന് പതാക ഉയർത്തൽ. 9.45ന് വിശേഷാൽ ഗുരുപൂജ -വൈക്കം ബെന്നി ശാന്തികളുടെയും ഷൈജു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ. 10.30 ന് ജയന്തി സന്ദേശം എസ്.എൻ ഡി.പി യോഗം തൊടുപുഴ യൂണിയൻ നേതാക്കൾ പങ്കെടുക്കും. തുടർന്ന് 85 വയസ് മുതലുള്ള ശാഖാ അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം എന്നിവ നടക്കും. വർണശമ്പളമായ ഘോഷയാത്രയും മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും. ശാഖയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കൂപ്പൺ നറുക്കെടുപ്പും നടക്കും. ശാഖാ പ്രസിഡന്റ് സി.കെ ഗോപി, സെക്രട്ടറി എം.എസ് രവി, വൈസ് പ്രസിഡന്റ് പി.കെ വിജയൻ, വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി സുഗതൻ, സെക്രട്ടറി ഉഷാ അജി എന്നിവർ പ്രസംഗിക്കും.

മൂലമറ്റം: മൂലമറ്റം എസ്.എൻ ഡി.പി യോഗം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷം വിപുലമായി നടത്തും. രാവിലെ 7.30ന് പതാക ഉയർത്തൽ - പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ നിർവഹിക്കും. 10ന് ഘോഷയാത്ര മൂലമറ്റം ഐ.എച്ച്. ഇ.പി ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. തുടർന്ന് നടക്കുന്ന ജയന്തിയാഘോഷത്തിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം എ.ബി സന്തോഷ് ജയന്തി സന്ദേശം നൽകും. ശാഖാ സെക്രട്ടറി എ.ജി വിജയൻ സ്വാഗതം പറയും.