ayyankali

തൊടുപുഴ:കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ്. പ്രസിഡന്റ് ഓമന തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി അശോകൻ മുട്ടം, ജില്ലാ കമ്മിറ്റിയംഗങ്ങളായ രവി കരിങ്കുന്നം, അനിൽ അടിമാലി എന്നിവർ പ്രസംഗിച്ചു .