surendran

തൊടുപുഴ: കേരളത്തിൽ വർദ്ധിച്ചു വരുന്ന എസ്.സി, എസ്.റ്റി പീഡനങ്ങൾ അവസാനിപ്പിക്കുവാൻ ശക്തമായ സമരങ്ങളും പോരാട്ടങ്ങളും ഇനിയും തുടരണമെന്ന് ജയ് ഹിന്ദ് ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ പറഞ്ഞു. കേരള പുലയർ മഹാസഭ തൊടുപുഴ യൂണിയൻ നേതൃത്വത്തിൽ മുതലക്കോടത്ത് നടന്ന മഹാത്മാ അയ്യങ്കാളിയുടെ ജന്മജയന്തി അവിട്ടാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.ഒ കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ പരമേശ്വരൻ, അച്ചമ്മ കൃഷ്ണൻ, കെ.ജി.സോമൻ, ജനാമ്മ ശിവരാമൻ, റ്റി.സി സുകു തുടങ്ങിയവർ പ്രസംഗിച്ചു.