
രാജാക്കാട്: രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത മരിയൻ തീർത്ഥാടന ക്യാപ്റ്റൻ മാർ.ജോൺ നെല്ലിക്കുന്നേലിനെയും തീർത്ഥാടകരെയും സ്വീകരിച്ചു. 2019 ൽ ഒന്നാം തീർത്ഥാടനം നടന്നപ്പോഴും വികസന കൂട്ടായ്മ ഭാരവാഹികൾ ഇടുക്കി മെത്രാന് സ്വീകരണം നൽകിയിരുന്നു. രാജാക്കാട് പള്ളി വികാരി ഫാ.ജോബി വാഴയിൽ കൺവീനറായി 6 വർഷങ്ങൾക്ക് മുമ്പ് രാജാക്കാട്ടെ എല്ലാ മതനേതാക്കളേയും, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളേയും, തൊഴിലാളി നേതാക്കളേയും കൂട്ടിയാണ് രാജാക്കാട് വികസന കൂട്ടായ്മ എന്ന പേരിൽ മത സൗഹാർദ്ദ കൂട്ടായ്മക്ക് രൂപം നൽകിയത്.രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി ശ്രീകുമാർ, കൺവീനർ ഫാ മാത്യു കരോട്ടുകൊച്ചറയ്ക്കൽ, കോഡിനേറ്റർ വി.എസ് ബിജു, ഇമാം മൻസൂർ ബാഖവി, കെ.എം സുധീർ, പി.ബി മുരളിധരൻനായർ, എം.ആർ അനിൽകുമാർ, ജമാൽ ഇടശ്ശേരിക്കുടി, സജിമോൻ കോട്ടയ്ക്കൽ, വി.സി ജോൺസൺ, അബ്ദുൾകലാം, സിബി കൊച്ചുവള്ളാട്ട്, കെ.ജി മഹേഷ്, വി.വി ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം . രാജാക്കാട്ട് വൈ.എം.സി.എ ഭാരവാഹികളും, എൻ.ആർ സിറ്റിയിൽ എസ്.എൻ.ഡി.പി ഭാരവാഹികളും, സെന്റ് മേരീസ് ക്നാനായ പള്ളി ഭാരവാഹികളും, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും, രാജകുമാരിയിൽ പഞ്ചായത്ത് അംഗങ്ങളും, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും, രാജകുമാരി ഗലീലക്കുന്ന് യാക്കോബായ പള്ളി ഭാരവാഹികളും, രാജകുമാരി വൈ.എം.സി.എ ഭാരവാഹികളും തീർത്ഥാടനത്തിന് സ്വീകരണം നൽകി.