കട്ടപ്പന: മതേതരത്തിന്റെ പ്രകാശഗോപുരമായി കട്ടപ്പനയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ കീർത്തിസ്തംഭം കേന്ദ്രമാക്കി 5 ശാഖായോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിദിനം ആചരിക്കും. ഘോഷയാത്ര, ചതയസദ്യ, പ്രഭാഷണങ്ങൾ, പഠനക്ലാസ് എന്നിവ നടക്കും. രാവിലെ 11 ന് ജയന്തി ഘോഷയാത്ര ഇടുക്കികവലയിൽ നിന്നും ആരംഭിക്കും. 12.30ന് ജയന്തിസമ്മേളനത്തോടെ സമാപിക്കും. കട്ടപ്പന ഗുരുദേവ കീർത്തിസ്തംഭത്തിൽ വിശേഷാൻ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടക്കുന്നതാണ്. കൊച്ചതോവാള, പുളിയന്മല, കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, എന്നീ ശാഖകളാണ് പങ്കെടുക്കുക. 11 മണിക്ക് ഇടുക്കികവലയിൽ നിന്നും ആരംഭിക്കുന്ന സംയുക്ത ഘോഷയാത്ര 12.30ന് മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ജയന്തിസമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്‌കോളർഷിപ്പ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ നിർവഹിക്കും. ഗുരുജയന്തി സന്ദേശം അഡ്വ. പി.ആർ മുരളീധരനും, മുഖ്യപ്രഭാഷണം ഷാജി പള്ളോലിലും, എ.കുഞ്ഞൻ സ്മാരക സ്‌കോളർഷിപ്പ് വിതരണം കെ.ശശിധരനും നിർവഹിക്കും. കൗൺസിലർമാരായ പി.കെ രാജൻ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി, വനിതാസംഘം പ്രസിഡന്റ് സി.കെ വത്സ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് ശാന്തി, യൂണിയൻ കുമാരി സംഘം പ്രസിഡന്റ് രേഷ്മ കെ.ബി, യൂണിയൻ സൈബർസേന ചെയർമാൻ അരുൺകുമാർ, ശാഖായോഗം നേതാക്കളായ സന്തോഷ്‌കുമാർ പാതയിൽ, പ്രവീൺ വട്ടമല, മനോജ് പതാലിൽ, പി.ഡി ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ സന്തോഷ്, , എം.ആർ ജയൻ, അജേഷ് സി.എസ് എന്നിവർ പ്രസംഗിക്കും. സജീന്ദ്രൻ പൂവാങ്കൽ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറയും.