sslc

സേനാപതി:എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദിത്യ മനോജിനെ സേനാപതി എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കീഴിലെ ശ്രീനാരായണ സ്വയം സഹായ സംഘം മെമെന്റോ നൽകി ആദരിച്ചു. ശാഖാ പ്രസിഡന്റ് അജയൻ കണിശേരിയിൽ, സംഘം പ്രസിഡന്റ് തുളസീധരൻ പൂവത്തിങ്കൽ, സെക്രട്ടറി ഗോവിന്ദൻ വല്ലാർകോട്ട് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സേനാപതി സ്‌കൂളിലെ അദ്ധ്യാപകനായ കെ.കെ മനോജിന്റെയും ഇറിഗേഷൻ വകുപ്പിൽ ഓവർസിയറായ കെ. എസ്. അമ്പിളിയുടെയും മകളാണ്ആദിത്യ മനോജ്. സേനാപതി മാർ ബേസിൽ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.