baby


തൊടുപുഴ: കഴിഞ്ഞ ദിവസം നിര്യാതനായ ജനകീയ ഡോകടറും വണ്ണപ്പുറം എം.ജി.എം ആശുപത്രി ഉടമയുമായ മണ്ണൂർ പുളിനാട്ട് ഡോ. ബേബി വർഗീസിന്റെ (72) മൃതദേഹം ഇന്നലെ വൈകിട്ട് വണ്ണപ്പുറം ഒലീവ് ഓഡിറ്റോറിയത്തിൽ പൊതുദർശത്തിന് വെച്ചു. 1.30 മുതൽ 4വരെയായിരുന്നു പൊതുദർശനം. കെ.വി.വി.എസ് വണ്ണപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ 2 മുതൽ 4വരെ കടകളടച്ച് ദുഖാചരണം നടത്തി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുന്നക്കുരുടി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ജിജി ബേബി മകൻ: കിരൺ പോൾ (ജർമനി) മരുമകൾ: ഐറിൻ മരിയ ബിനോയി.