ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിദിനം ഇടുക്കിയിൽ സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ജയന്തി സന്ദേശം നൽകി. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, കുളമാവ്, വിമലഗിരി, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി, പൈനാവ്, ചുരുളി എന്നീ ശാഖകളിൽ ജയന്തിഘോഷയാത്രകളും സമ്മേളനങ്ങളും ജയന്തി സദ്യയും നടത്തി. ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും പൂജകളും നടത്തി.