കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. രാവിലെ 10ന് ഹൈസ്‌കൂൾ കവലയിൽ നിന്നും ഗുരുമന്ദിരത്തിലേക്ക് ജയന്തി ഘോഷയാത്ര നടത്തി . ശാഖാ പ്രസിഡന്റ് സി.എൻ ബാബുവിന്റെ അദ്ധ്യതയിൽ നടന്ന ജയന്തി സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീതാ സാബുരാജ് ജയന്തി സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സ്‌കോളർഷിപ്പ് വിതരണം നിർവഹിച്ചു. യൂണിയൻ രവിവാരപാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ. എംപ്ലോയീസ് ഫോറം പ്രസിഡന്റ് പി.എസ് ജയൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഷൈല സാജു, കുമാരി സംഘം പ്രസിഡന്റ് ഹരിപ്രിയ ബാബു എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വിജയൻ താഴാനി സ്വാഗതവും വൈസ് പ്രസിഡന്റ് സി.വി ബിനു നന്ദിയും പറഞ്ഞു.