
കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. കുടയത്തൂർ ബാങ്ക് ജംങ്ഷനിൽനിന്നും ആരംഭിച്ച വർണ്ണോജ്വല ജയന്തി ഘോഷയാത്ര കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിലെ ഗുരുമന്ദിരത്തിൽ സമാപിച്ചു. ഗുരുപൂജയ്ക്കും സമൂഹപ്രാർത്ഥനയ്ക്കും ശേഷം 11ന് ശാഖാ വൈസ് പ്രസിഡന്റ് എം.ഡി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ജയന്തി സമ്മേളനം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം എ.ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ. കെ.സോമൻ ജയന്തി സന്ദേശംനല്കി. റ്റി.എൻ. രാജൻ (യൂണിയൻ കമ്മറ്റിയംഗം), ക്ഷേത്രം മേൽ ശാന്തി ശ്രീ ദിപിൻ ശാന്തി, കെ.എസ് മധു, അജി മോഹൻ, സുജ ചന്ദ്രശേഖരൻ, അഖിൽ പി.എസ്. ശ്രുതി അജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻഡോവ്‌മെന്റ് വിതരണവും നടത്തി. കെ.പി. സത്യദേവൻ (പഞ്ചായത്ത് കമ്മറ്റിയംഗം ) സ്വാഗതവും സെക്രട്ടറി കെ.വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് സമൂഹസദ്യയും നടന്നു.