പീരുമേട്:പട്ടുമല സെന്റ് ഫ്രാൻസിസ് മൗണ്ട് ആശ്രമദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പാ ചാരണവും തിരുസുരൂപ പ്രതിഷ്ഠയുടെ 44ആമത് വാർഷിക ആഘോഷവും ഇന്ന് സമാപിക്കും.ഇന്ന് 9.30ന് നൊവേന, ബ്രദർ കെ.സി.ജോസഫ്. (വൈസ് പ്രൊവിൻഷ്യൽ സെന്റ്‌തോമസ് പ്രൊവിൻസ്, തിരുവനന്തപുരം.) 10 മണിക്ക് പൊന്തിഫിക്കൽ ദിവ്യബലി,തിരുനാൾ സന്ദേശം. വിജയപുരം രൂപതാ മെത്രാൻ, റൈറ്റ് റവ.ഡോക്ടർ. സെബാസ്റ്റ്യൻ തെക്കത്തെചേരിയിൽ നയിക്കും.സഹകാർമ്മികർ: ഫൊറോനയിലെ വൈദികർ. ഫൊറോനയിലെസന്യസ്തരും, ഫ്രാൻസിസ്‌കൻ ബ്രദേഴ്സും നേതൃത്വം നൽകും.തുടർന്ന് പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശിർവാദം.നേർച്ച വെഞ്ചരിപ്പ്.മൂന്നിന്. ദിവ്യബലി. തമിഴിൽ. ഫാ: സുരേഷ് എ. സെന്റ് ആന്റണിസ്പള്ളി.കെ.ചപ്പാത്ത്ദിവ്യബലി സമർപ്പിക്കും.