തൊടുപുഴ: കെ.എസ്.ആർ.ടിസി ബസിൽ യാത്ര ചെയ്ത യുവതികളുടെ ചിത്രങ്ങൾ പകർത്തിയ സഹ യാത്രികനെതിരെ കേസെടുത്തു. പത്തനംതിട്ട വെച്ചൂച്ചിറ ആനക്കല്ലിൽ വീട്ടിൽ രഞ്ജിത്ത്കുമാറിന് (42) എതിരെയാണ് കേസ്.ഇന്നലെ രാവിലെ എട്ടരയോടെയായിരുരുന്നു സംഭവം. അങ്കമാലി -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് തൊടുപുഴ നഗരത്തിൽ എത്താറായപ്പോഴാണ് ഇയാൾ കയ്യിലുണ്ടായിരുന്ന ഫോണിൽ തങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് യുവതികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മറ്റ് യാത്രക്കാരെല്ലാം ചേർന്ന് ഇയാളെ തടഞ്ഞ് നിർത്തി സ്റ്റേഷൻമാസ്റ്ററെ വിവരമറിയിച്ചു. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.