palam

കട്ടപ്പന :കാലഹരണപ്പെട്ട അയ്യപ്പൻകോവിൽ തൂക്കുപാലം അപകടാവസ്ഥയിലാകട്ടും സഞ്ചാരികളെ കയറ്റുന്നത് അപകടത്തിന് കാരണമാകും.
ഒരേ സമയം 25 പേരിൽ കൂടുതൽ കയറരുതെന്ന കളക്ടറുടെ ഉത്തരവാണ് പാളിയത്. ഇരുവശങ്ങളിലും പൊലീസ് നോക്കി നിൽക്കേ അനുവദിച്ചതിലും ഇരട്ടിയിലധികം ആളുകളാണ് തൂക്കുപാലത്തിൽ കയറുന്നത് എന്നാണ് പ്രദേശവാസികളുടെ പരാതി. ഓണാവധി ആഘോഷിക്കാൻ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ ദിവസവും തൂക്കുപാലം കാണാൻ എത്തിയത്. ഇരുകരയിലും ഓരോ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടെങ്കിലും സഞ്ചാരിക്കളെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നും പ്രദേശവാസികൾ പറയുന്നു . 40 ൽ കൂടുതലാളുകൾ പാലത്തിൽ കയറരുതെന്ന് നേരത്തേ കളക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു. . വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതിനാൽ നട്ടും, ബോൾട്ടും അയഞ്ഞും, കൂട്ടിച്ചേർക്കലുകളിൽ തുരുമ്പെടുത്തും അടുത്ത കാലത്ത് കാര്യമായ ബലക്ഷയം ഉണ്ടായി.
.അതിനാലാണ് 25 ൽ കൂടുതലാളുകൾ കയറരുതെന്ന് പിന്നീട് കളക്ടർ ഉത്തരവിട്ടത്.
എന്നാൽ തിരുവോണ ദിവസം മുതൽ നിയന്ത്രണങ്ങളെല്ലാം തകിടം മറിഞ്ഞു. നിയന്ത്രണം ഉറപ്പുവരുത്താൻ കൂടുതൽ പൊലീസിനെ നിയോഗിക്കാൻ അധികൃതർ തയ്യാറായുമില്ല.

പാലത്തിന് ചെലവ്

2.5 കോടി

2012-13ൽ ജില്ലാ റിവർ മാനേജ്‌മെന്റാണ് 2.5 കോടി രൂപ ചെലവിട്ട് കാഞ്ചിയാർ അയ്യപ്പൻ കോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൂക്കുപാലം നിർമിച്ചത്. 1.2 മീറ്റർ വീതിയും 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ വിദൂർ ദൃശ്യം കാണാൻ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇപ്പോഴും ഇവിടെയെത്തുന്നത്.