vazhithala

വഴിത്തല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വഴിത്തല ടൗണിൽ നടന്ന ഘോഷയാത്രക്ക് ശേഷം നടന്ന ജയന്തി സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി. ഷൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹരി ശങ്കർ നടുപ്പറമ്പിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രാജൻ പന്തമാക്കൽ ജയന്തി സന്ദേശം നൽകി. പഞ്ചായത്ത് കമ്മിറ്റി അംഗം പി.കെ. അജയകുമാർ, വനിതാ സംഘം പ്രസിഡന്റ് അമ്പിളി ബിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനീഷ് വിശ്വംഭരൻ, സെക്രട്ടറി പി.എൻ. സുഗിത് എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി നിഷ ഗണേശൻ നന്ദി പറഞ്ഞു.