idukki-sndp-union

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ പ്രകാശ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി അമലഗിരി ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപ്രകാശം സ്വാമിയുടെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പിലിന്റെ നേതൃത്വത്തിൽ ഇടവകാഗംങ്ങൾ പള്ളിയങ്കണത്തിൽ സ്വീകരണം നൽകി. തുടർന്ന് പനമൂട് കവലയിൽ കിളിയാർക്കണ്ടം ശാഖയുടെ ജയന്തിഘോഷയാത്രയോട്കൂടി അണിചേർന്നു.ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സർവ്വമത സമ്മേളന ശതാബ്ദി സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, ഫാ. മാത്യു ചെറുപറമ്പിൽ, എ.കെ. അബ്ദുൾ ജബ്ബാർ മൗലവി, യൂണിയൻ കൗൺസിലർമാരായ കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ശാഖാ പ്രസിഡന്റ് പി.ആർ. ജയകുമാർ, വൈസ് പ്രസിഡന്റ് ശിവദാസ് വാകവയലിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സജീവ് കുമാർ മൈലാങ്കൽ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം ദിലീപ് കണികുന്നേൽ നന്ദിയും പറഞ്ഞു. ക്ഷേത്ര ചടങ്ങുകൾക്ക് വി.ബി. സോജു ശാന്തി, ഷാജൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.