തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം ഞായറാഴ്ച മഹാനിവേദ്യ സമർപ്പണത്തോടെ ഭക്തിസാന്ദ്രമായി ആഘോഷിക്കും. ഭക്തജനങ്ങളുടെ ഏകാഗ്രമായ പ്രാർത്ഥനകളും സമർപ്പണങ്ങളും ചേർത്ത് ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കണ്ണന് മഹാനിവേദ്യം നടത്തും. മഹാനിവേദ്യത്തിന്റെ മുഖ്യസമർപ്പണങ്ങൾ 1111 ലിറ്റർ പാൽ പായസവും 11111 ഉണ്ണിയപ്പവുമാണ്. ഇതിനാവശ്യമായ പാൽ, പഞ്ചസാര, അരി, ശർക്കര, ഉണക്കലരി,നെയ്യ് മുതലായ വസ്തുക്കൾ എല്ലാ ഭക്തർക്കും സമർപ്പിക്കാവുന്നതാണ്. രാവിലെ 3 ന് പള്ളിയുണർത്തൽ, 4.00 ന് ഉഷഃനിവേദ്യം,4.15 ന് നിർമ്മാല്യദർശനം, 4.30ന് അഭിഷേകം, 4. 40 ന് മലർനിവേദ്യം, 4.45ന് ചന്ദനംചാർത്ത്, 6ന് വിഷ്ണു സഹസ്രനാമം, 6.30 ന് എതൃത്തപൂജ, 6.50ന് ഗണപതിഹോമം, 7.10 ന് എതൃത്തശീവേലി, 7.45 ന് പന്തീരടിപൂജ, 9.00മുതൽ ഭക്തജനങ്ങൾക്ക് പാൽപ്പായസവും ഉണ്ണിയപ്പവും വിതരണം ചെയ്യും.11ന് ഉച്ചപൂജ, 12ന് ഉച്ചശീവേലി, വൈകിട്ട് 5.00 ന് നട തുറക്കൽ, 5.15മുതൽ പഞ്ചവാദ്യം, 6.20 ന് സ്‌പെഷ്യൽ ദീപാരാധന, 6.30 ന് ഭഗവത്‌സേവ, 11.10ന് അവതാരപൂജ, 12ന് തിരുവാഭരണ വിഭൂഷിതനായ ഭഗവത്ദർശനം, 12.30ന് അത്താഴശീവേലി, 12.50 ന് നട അടയ്ക്കൽ. വൈകിട്ട് 8 മുതൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ചീഫ് കോർഡി നേറ്റർമാരായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യ രാജേഷ് എന്നിവർ അറിയിച്ചു.