ഇടവെട്ടി:ഇടവെട്ടി പ്രണവം ലൈബ്രറിയുടെ വാർഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ വനിതകൾക്കുള്ള വടംവലി മത്സരം പ്രതിഭാസംഗമം സാംസ്‌കാരിക സമ്മേളനം സമ്മാന ദാനം ഗാനമേള എന്നിവ നടത്തി. സമാപന സമ്മേളനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ടി.സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, ട്രാക്ക് വൈസ് പ്രസിഡന്റ് സണ്ണി തെക്കേക്കര, മെമ്പർമാരായ സുജാത ശിവൻ നായർ, ബിന്ദു ശ്രീകാന്ത്, ഷീജാ നൗഷാദ്, സെക്രട്ടറി പി.എൻ സുധീർ രക്ഷാധികാരി എൻ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു