കട്ടപ്പന: സുവർണഗിരി സുവർണ ക്ലബ് റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ മത്സരങ്ങളും രാഹുൽ കൊച്ചാപ്പിയുടെ ഗാനമേളയും നടന്നു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അങ്കണവാടി ജീവനക്കാർ, ആശാപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവരെ ആദരിച്ചു. എം എ സുരേഷ് ആദ്ധ്യക്ഷനായി. വി.ആർ സജി, കെ. ആർ രാമചന്ദ്രൻ, മനോജ് എം തോമസ്, ലിജോബി ബേബി, ബീന ജോബി, നിഷ പി .എം, ഷമേജ് കെ .ജോർജ് , ടി .ശശി, ജോഷി കുട്ടട, മഞ്ജു സതീഷ് എന്നിവർ സംസാരിച്ചു.