
തൊടുപുഴ: ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ പാതി കാഴ്ച നഷ്ടമായിട്ടും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്. 2022 ജൂൺ 14ന് തൊടുപുഴയിലെ സമരത്തിനിടെ പൊലീസ് അതിക്രമത്തിൽ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് നീതിക്കായി പോരാട്ടം തുടരുന്നത്. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ ബിലാലിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ബിലാൽ പൊലീസ് കംപ്ലയിന്റ്സ് അതോറിട്ടിയിൽ പരാതി നൽകിയത്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉത്തരവ്. 2025 മാർച്ച് 20നാണ് കംപ്ലയിന്റ്സ് അതോറിട്ടി ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തരവിറക്കിയത്. എന്നാൽ അഞ്ച് മാസമായിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ല.
കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേസിൽ സാക്ഷിയുടെ മൊഴിയെടുക്കാൻ വൈകുന്നത് തന്നെ ഇതിന് ഉദാഹരണമാണ്. ഉത്തരവുണ്ടായിട്ടും നടപടി വൈകുന്നതിനാൽ കോടതിയെ സമീപിക്കും"
-ബിലാൽ സമദ് (പരാതിക്കാരൻ)
ക്വാറന്റൈനിലായ പ്രതിയെ
മർദ്ദിച്ചു കൊന്ന ജയിൽ
ഉദ്യോഗസ്ഥർ സർവീസിൽ
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ: കൊവിഡ് കാലത്ത് തൃശൂരിൽ ക്വാറന്റൈനിലായ കഞ്ചാവു കേസ് പ്രതി മർദ്ദനമേറ്റ് മരിച്ച കേസിൽ പ്രതികളായ ജയിൽ ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ. സി.ബി.ഐ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നിട്ടും ഇവരെ പുറത്താക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
2020 സെപ്തംബർ 30ന് പത്തു കിലോ കഞ്ചാവുമായി പിടിയിലായ തിരുവനന്തപുരം സ്വദേശി ഷമീറാണ് (31) തൃശൂരിലെ അമ്പിളിക്കല ക്വാറന്റൈൻ കേന്ദ്രത്തിൽ ജയിൽ ജീവനക്കാരുടെ മർദ്ദനത്തിൽ മരിച്ചത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ്.അരുണാണ് മുഖ്യ പ്രതി. അന്ന് ജയിൽ സൂപ്രണ്ടായിരുന്ന എബ്രഹാം ജോസഫിനെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുഭാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ടി.വി.വിവേക്, എം.ആർ.രമേഷ്, പ്രതീഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുൽ എന്നിവരും അറസ്റ്റിലായിരുന്നു. ഏതാനും മാസം മുമ്പാണ് സി.ബി.ഐ എറണാകുളത്തെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ഉടനാരംഭിക്കും. ഇതിൽ ജയിൽ സൂപ്രണ്ട് ഒഴികെയുള്ളവർ സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്.
തലയ്ക്കേറ്റ ക്ഷതവും വടി പോലുള്ളവ ഉപയോഗിച്ചുള്ള മർദ്ദനവുമാണ് ഷെമീറിന്റെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏതാനും വാരിയെല്ലും നെഞ്ചിലെ എല്ലും പൊട്ടി. ശരീരത്തിൽ 40ൽ ഏറെ മുറിവുണ്ടായിരുന്നു. ദേഹമാസകലം രക്തം കട്ടയായി. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നു
പോയി എന്നിങ്ങനെയായിരുന്നു റിപ്പോർട്ട്.