ചെറുതോണി: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നാളെ പൊലീസ് സ്റ്റേഷനുകൾക്കു മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു നിർവ്വഹിക്കും. കട്ടപ്പനയിൽ ഇ.എം.ആഗസ്തിയും, കാഞ്ഞാറിൽ ജോയി തോമസും, പെരുവന്താനത്തു റോയ് കെ പൗലോസും, വണ്ടിപ്പെരിയാറിൽ ഇബ്രാഹിംകുട്ടി കല്ലാറും, മൂന്നാറിൽ എ.കെ. മണിയും, കഞ്ഞിക്കുഴിയിൽ ജോയി വെട്ടിക്കുഴിയും, നെടുംകണ്ടത്തു തോമസ് രാജനും, വണ്ടൻമേട്ടിൽ എം.എൻ. ഗോപിയും, അടിമാലിയിൽ എ.പി.ഉസ്മാനും കുളമാവിൽ എം.കെ. പുരുഷോത്തമനും, കരിമണ്ണൂരിൽ നിഷ സോമനും, ശാന്തമ്പാറയിൽ സേനാപതി വേണുവും, പീരുമേട്ടിൽ സിറിയക് തോമസും, മറയൂരിൽ ഡി. കുമാറും ഉദ്ഘാടനം ചെയ്യും. മറ്റു 14 പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിലെ സമരപരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജന. സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.