power

കോലാനി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'പവർ പ്ലസ് ഇടുക്കി ' ഊർജ കാമ്പയിന് തുടക്കമായി. മഞ്ഞമാവിൽ നടന്ന പരിപാടി തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺപ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഒരു മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയം സ്ഥാപിക്കുക എന്നതാണ് കാമ്പയനിലുടെ ലക്ഷ്യമിടുന്നത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് ശശിലേഖാ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൗൺസിലർ ആർ.ഹരി, പ്രൊഡക്ഷൻ സെന്റർ ചുമതലക്കാരി പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. വി.വി.ഷാജി സ്വാഗതവും ടി.എൻ മണിലാൽ നന്ദിയും പറഞ്ഞു.