
വഴിത്തല : വഴിത്തല സീക്കോ ക്ലബ്ബിന്റെ 43-ാം വാർഷികത്തിൽ ക്ലബ്ബിന്റെ മുൻകാല ഭാരവാഹികളും, കുടുംബാംഗങ്ങളും, ക്ലബ് അംഗങ്ങളും സംയുക്തമായി ഓണ സൗഹൃദ കൂട്ടായ്മ ഒരുക്കി. എരുമേലിക്കര സ്‌പോർട്സ് എരേനയിൽ പി. ജെ ജോസഫ് എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ടെൽക് ചെയർമാൻ പി.സി . ജോസഫ്, ദ്രോണാചാര്യ തോമസ് മാഷ്, മുൻ കെ.എഫ്.എ. പ്രസിഡന്റ് ടോമി കുന്നേൽ, ക്ലബ്ബിന്റെ ആദ്യ സെക്രട്ടറി അഡ്വ. ഒ. എ. മുരളി , ക്ലബ് സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ , ബിജു എസ്. മണ്ണൂർ, ജോസ് നെല്ലിക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു. ക്ലബ് പ്രസിഡന്റ് തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. മൺമറഞ്ഞ ക്ലബ്ബിന്റെ പൂർവ്വകാല ഭാരവാഹികളെയും മെമ്പർമാരെയും അനുസ്മരിച്ചു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, ഹാരിസ് മുഹമ്മദ്, എം .ജെ .ബാബു, ക്ലബ്ബ് മുൻ പ്രസിഡന്റ് ടോമിച്ചൻ മുണ്ടുപാലം, രഞ്ജിത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമെന്റ് ഇമ്മാനുവൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് പെരിഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.