ഇളംദേശം:ദർശന ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിവിധ കലാ മത്സരങ്ങളും പായസ വിതരണവും ഒരുക്കിയിരുന്നു. പ്രസിഡന്റ് ബെന്നിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സണ്ണി എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് നിശാന്ത് അലക്സ് സമ്മാനം വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറി അനീഷ് പി.ജി നന്ദി പറഞ്ഞു.