കട്ടപ്പന: ഉപ്പുതറയിൽ നടന്ന പൊതുപരിപാടിക്കിടെ പെന്തകോസ്ത് പാസ്റ്ററെ മർദിച്ച സംഭവത്തിൽ ക്രിസ്ത്യൻ ഐക്യവേദി പ്രതിഷേധിചണചു. ഈ മാസം അഞ്ചിന് ടൗണിൽ നടന്ന പരിപാടിക്കിടെ വ്യാപാരിയായ ബെന്നിയെന്നയാളാണ് ആക്രമണം നടത്തിയതായി പരാതി.
വിഷയത്തിൽ ഇന്ന് വൈകിട്ട് ഉപ്പുതറ ടൗണിൽ വിശദീകരണ യോഗം നടത്തുമെന്നും ക്രിസ്ത്യൻ ഐക്യവേദിയിൽ ഉൾപ്പെട്ട പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ ജോൺ മാർട്ടിൻ, ബ്രദർ എ.സി സജിമോൻ, പാസ്റ്റർ പരിശുദ്ധൻ ദാനിയേൽ, പാസ്റ്റർ വി.എസ്. ജോസഫ്, പാസ്റ്റർ എബ്രഹാം, പാസ്റ്റർ ഡി. സുരേഷ്, പാസ്റ്റർ വിൻസന്റ് എന്നിവർ പറഞ്ഞു.