കട്ടപ്പന: ജയന്തി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം പുളിയൻമല ശാഖയിൽ 171 ചതയ ദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ ആദ്യ ദീപം തെളിച്ച് സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല , വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ, സെക്രട്ടറി ജയൻ എം.ആർ, ഷാജി ചെറിയ കൊല്ലപ്പള്ളി, ശ്രീജിത്ത് സോമൻ, പി.ബി സോജൻ , രാധാമണി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രാർത്ഥനയും ഗുരു ദേവ ഭാഗവത പാരായണവും മധുര വിതരണവും നടത്തി.